Asianet News MalayalamAsianet News Malayalam

30 വര്‍ഷങ്ങള്‍ക്കിപ്പുറം കെനിയ എംപി ഔറംഗബാദിലെത്തി, കടം വാങ്ങിയ 200 രൂപ തിരികെ നല്‍കാന്‍

കടുത്ത ദാരിദ്ര്യത്തിലായിരുന്ന തോങ്കി ഗൗളിയുടെ കയ്യില്‍ നിന്നും 200 രൂപ കടം വാങ്ങി. എന്നെങ്കിലും ഇത് തിരികെ നല്‍കുമെന്നും പറഞ്ഞു.

kenya mp visit Aurangabad to pay back 200 rupees debt
Author
Aurangabad, First Published Jul 11, 2019, 3:55 PM IST

ഔറംഗബാദ്: കെനിയയിലെ എംപിയായ റിച്ചാര്‍ഡ് തോങ്കി ഔറംഗബാദിലെത്തിയത് സ്ഥലം സന്ദര്‍ശിക്കാനല്ല, 30 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കടം തീര്‍ക്കാനാണ്. സെപ്റ്റ്‍ഗെനേറിയന്‍ കാഷിനാഥ് ഗൗളി എന്ന ഔറംഗബാദ് സ്വദേശിക്ക് 200 രൂപ കൊടുത്ത് തോങ്കി വര്‍ഷങ്ങള്‍ പഴക്കമുള്ള ആ കടം തീര്‍ത്തു. റിച്ചാര്‍ഡ് തോങ്കി എന്ന ഫേസ്ബുക്ക് പേജിലാണ് മനോഹരമായ ഈ ആത്മബന്ധത്തിന്‍റെ കഥ പങ്കുവെച്ചത്. 

കെനിയയിലെ ന്യാരിബാരി ചാച്ചെ എന്ന മണ്ഡലത്തിലെ എംപിയാണ് റിച്ചാര്‍ഡ് തോങ്കി. 1985-89 കാലഘട്ടത്തില്‍ ഔറംഗബാദിലെ പ്രദേശിക കോളേജിലിലെ ഹോട്ടല്‍ മാനേജ്‍മെന്‍റ് വിദ്യാര്‍ത്ഥിയായിരുന്നു തോങ്കി. അന്ന് വാങ്കഡെനഗറില്‍ പലചരക്ക് കട നടത്തുകയായിരുന്നു ഗൗളി. കടുത്ത ദാരിദ്ര്യത്തിലായിരുന്ന തോങ്കി ഗൗളിയുടെ കയ്യില്‍ നിന്നും 200 രൂപ കടം വാങ്ങി. എന്നെങ്കിലും ഇത് തിരികെ നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ തോങ്കിയുടെ അവസ്ഥ മനസ്സിലാക്കി പണം നല്‍കിയ ഗൗളി ഇത് തിരികെ പ്രതീക്ഷിച്ചില്ല. 

വര്‍ഷങ്ങള്‍ക്കിപ്പുറം തോങ്കിയുടെ ഫോണ്‍കോള്‍ വന്നപ്പോള്‍ കുറച്ച് പണിപ്പെട്ടാണെങ്കിലും 30 വര്‍ഷം പഴകിയ ആ കടം ഗൗളി ഓര്‍ത്തെടുത്തു. സന്തോഷം കൊണ്ട് അയാളുടെ കണ്ണും മനസ്സും നിറഞ്ഞു. തന്‍റെ വിലാസവും ഫോണ്‍ നമ്പറുമൊക്കെ തിരഞ്ഞ് ഇത്രയും ദൂരം തോങ്കി എത്തിയത് തനിക്ക് വിശ്വസിക്കാനായില്ലെന്നാണ് ഗൗളി പറയുന്നത്. ഭാര്യ മിഷേലിനൊപ്പം എത്തിയ തോങ്കി  കെനിയയിലേക്ക് ഗൗളിയെ ക്ഷണിച്ചാണ്  യാത്ര പറഞ്ഞ് പിരിഞ്ഞത്. 

Follow Us:
Download App:
  • android
  • ios