Asianet News MalayalamAsianet News Malayalam

ദേശീയ പാതാ നിർമ്മാണത്തിന് ഇനി കേരളത്തിൽ നിന്നുള്ള കയർ ഉപയോഗിക്കും; ധാരണയായി

  • റോഡ് നിര്‍മ്മാണത്തിന് കയറുപയോഗിക്കാന്‍ തീരുമാനിക്കുന്നതോടെ കയറിന്‍റെ വിപണി ഒരു പ്രശ്നമല്ലാതായി മാറും
  • കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍കോര്‍പ്പറേഷന്‍ കയര്‍ സംഭരിച്ച് കേന്ദ്രത്തിന് കൈമാറും
Kerala coir to be used in National highway road construction
Author
New Delhi, First Published Nov 21, 2019, 7:51 AM IST

കൊച്ചി: ദേശീയപാതാ നിര്‍മ്മാണത്തിന് കേരളത്തില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് ദില്ലിയില്‍ പറഞ്ഞു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കയറിന് വലിയ വിപണിയുണ്ടാക്കുന്ന തീരുമാനമാണിതെന്ന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് ഐസക് വിശദീകരിച്ചു.

നിലവില്‍ കേരളത്തില്‍ 7000 ടണ്‍ കയറാണ് ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം ഉൽപ്പാദനം 20000 ടണ്ണിലേക്ക് എത്തും. അടുത്ത വര്‍ഷം 40000 ടണ്ണായി ഉയര്‍ത്തും. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഉള്‍പ്പടെ വലിയ കുറവ് വന്നതോടെ കയര്‍വിപണി താളംതെറ്റിയിരിക്കുകയാണിപ്പോള്‍. 

ഈ സാഹചര്യത്തിലാണ് കേരളവും കേന്ദ്രവും കൈകോര്‍ക്കുന്നത്. പരമ്പരാഗത ഉല്‍പന്നങ്ങള്‍ ചെലവഴിക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍. റോഡ് നിര്‍മ്മാണത്തിന് കയറുപയോഗിക്കാന്‍ തീരുമാനിക്കുന്നതോടെ കയറിന്‍റെ വിപണി ഒരു പ്രശ്നമല്ലാതായി മാറും. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നിന്ന് കയര്‍കോര്‍പ്പറേഷന്‍ കയര്‍ സംഭരിച്ച് കേന്ദ്രത്തിന് കൈമാറും. കയര്‍ വ്യവസായത്തിന്‍റെ നവീകരണത്തിലൂടെ കൂടുതല്‍ കയര്‍ ഉത്പാദിപ്പിച്ചാലും ഇനി വലിയ വിപണി സാധ്യതയാണെന്നും തോമസ് ഐസക് പറഞ്ഞു.

Follow Us:
Download App:
  • android
  • ios