കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ റെയിൽ മന്ത്രി പിയൂഷ് ഗോയലിനെ അറിയച്ചതോടെയാണ് പ്രശ്നം പരിഹരിക്കാൻ ഇടപെടലുണ്ടായത്

വിജയവാഡ : കേരള എക്സ്പ്രസ് വിഷയത്തിൽ കേന്ദ്ര റെയിൽ മന്ത്രി ഇടപ്പെട്ടു. ട്രെയിനിന്‍റെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ജീവക്കാരെത്തി. യാത്രക്കാരുടെ പ്രതിഷേധം കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ റെയിൽ മന്ത്രി പിയൂഷ് ഗോയലിനെ അറിയച്ചതോടെയാണ് പ്രശ്നം പരിഹരിക്കാൻ ഇടപെടലുണ്ടായത്. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ജീവനക്കാരെത്തിയതോടെ യാത്രക്കാർ സമരം അവസാനിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട 12626 നമ്പർ കേരള എക്സ്പ്രസിന്‍റെ ബി 1 കോച്ചിലെ ഏസിയാണ് പ്രവർത്തനരഹിതമായത്. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാഞ്ഞതോടെയാണ് യാത്രക്കാർ വിജയവാഡയിൽ ട്രെയിൻ തടഞ്ഞത്.