പുതുച്ചേരിയിലെ ഭരണപ്രതിസന്ധിക്കിടെയാണ് ഗവർണറെ മാറ്റിയത്. കിരൺ ബേദിയെ തിരികെ വിളിക്കണമെന്ന് നേരത്തെ നാരായണസ്വാമി സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദിയെ മാറ്റി. തെലങ്കാന ഗവർണർ തമിഴസൈ സൗന്ദരരാജന് അധിക ചുമതല നൽകി. പുതുച്ചേരിയിലെ ഭരണപ്രതിസന്ധിക്കിടെയാണ് ഗവർണറെ മാറ്റിയത്. കിരൺ ബേദിയെ തിരികെ വിളിക്കണമെന്ന് നേരത്തെ നാരായണസ്വാമി സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. മുൻ ബിജെപി തമിഴ്നാട് അധ്യക്ഷയായിരുന്നു തമിഴസൈ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് പുതുച്ചേരിയിലെ ഗവർണറെ മാറ്റാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമി വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിർണായകമായ നീക്കങ്ങൾ ബിജെപി അടക്കം നടത്തുന്നതിനിടെയാണ് കിരൺ ബേദിയെ മാറ്റി മുൻ ബിജെപി തമിഴ്നാട് അധ്യക്ഷയായിരുന്നു തമിഴസൈക്ക് പുതുച്ചേരിയുടെ ചുമതല നൽകുന്നത്.