2.50 ലക്ഷം പിഴ ചുമത്തിയത് റദ്ദാക്കി ലൈസൻസ് ഫീസ് മാത്രം അടച്ചാൽ മതിയെന്ന് തീരുമാനിച്ചു. തുടർന്ന് സർവീസ് പുന:രാരംഭിച്ചു.
കൊച്ചി: ഫിഷറീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ഫോർട്ടു കൊച്ചി - വൈപ്പിൻ റോ റോ സർവീസ് കുറച്ച് സമയം നിർത്തിവെച്ചു. ലൈസൻസ് പുതുക്കുവൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ ജപമാല എന്ന വള്ളം പിടിച്ചെടുത്ത് 2.50 ലക്ഷം രൂ പിഴയിട്ടതിൽപ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് ബോട്ടുകൾ കൂട്ടി കെട്ടിയിട്ട് പ്രതിഷേധിച്ചു. എന്നാൽ, വേലിയിറക്കമായതിനാൽ റോ റോറോ റോ സർവ്വീസ് നടത്തുവാൻ കഴിയില്ലെന്നാണ് കെ.എസ് ഐ.എൻ.സി അധികൃതർ അറിയിച്ചത്. ഇന്ന് അവധിയായതിനാൽ ഫിഷറീസ് ഉദ്യോഗസ്ഥർ ഓഫീസ് പൂട്ടി. സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് അധികൃതർ വിട്ടുവീഴ്ചക്ക് തയാറായി. 2.50 ലക്ഷം പിഴ ചുമത്തിയത് റദ്ദാക്കി ലൈസൻസ് ഫീസ് മാത്രം അടച്ചാൽ മതിയെന്ന് തീരുമാനിച്ചു. തുടർന്ന് സർവീസ് പുന:രാരംഭിച്ചു.
