രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയിൽ കേരളത്തിലെ ഇടത് നേതാക്കൾ പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: രാഹുൽ ഗാന്ധിയുടെ വോട്ട് അധികാ‌ർ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. ഇടതുപക്ഷത്തിൻ്റെ ഏക മുഖ്യമന്ത്രി അനുകൂലിച്ചു ഒരു പ്രസ്താവന പോലും ഇറക്കിയില്ല എന്നത് ദുരൂഹമാണ്. ബിജെപി- സിപിഎം ഗൂഢാലോചന എന്ന ആരോപണത്തിനു ബലം നൽകുന്നതാണിത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. വോട്ട് അധികാ‍‌ർ യാത്ര ഉണ്ടാക്കിയ തരംഗം ഇന്ത്യ സഖ്യത്തെ ബിഹാറിൽ അധികാരത്തിൽ എത്തിക്കും എന്നും പാറ്റ്നയിൽ എത്തിയ കൊടിക്കുന്നിൽ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred