നന്ദിഗ്രാമിലെ വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി ജയിച്ചതെന്നാണ് മമതയുടെ ഹർജി

കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നന്ദിഗ്രാം തെരഞ്ഞെടുപ്പ് ഹർജിയില്‍ സുവേന്ദു അധികാരിക്ക് കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേണിങ് ഓഫീസർ എന്നിവർക്കും കൊല്‍ക്കത്ത ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് രേഖകള്‍, ഉപകരണങ്ങള്‍, വീഡിയോ റെക്കോര്‍ഡ് എന്നിവ കേസ് അവസാനിക്കുന്നത് വരെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നന്ദിഗ്രാമിലെ വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി ജയിച്ചതെന്നാണ് മമതയുടെ ഹർജി. അതേസമയം ഹ‍‍ർജി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി സുപ്രീംകോടതിയെ സമീപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona