Asianet News MalayalamAsianet News Malayalam

വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ

ജാധവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു

kulbhushan Jadhav refuses to file review petition claims Pakistan
Author
Karachi, First Published Jul 8, 2020, 2:57 PM IST

കറാച്ചി: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്ന് പാകിസ്ഥാൻ. ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്ന് പാകിസ്ഥാൻ അറിയിച്ചു. ജാധവിന് വീണ്ടും കുടുംബാംഗങ്ങളെ വീണ്ടും കാണാൻ അവസരം നൽകും. 

ജാധവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു

2016 മാർച്ച് 3-ന് ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ പാക് സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തുവെന്നാണ് പാക് വാദം. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios