ദില്ലി: ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ദില്ലിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായി ദില്ലിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്ന് രാവിലെയാണ് കുമ്മനം ദില്ലിക്ക് തിരിച്ചത്. 

എന്നാൽ ദില്ലിക്ക് വിളിപ്പിച്ചതല്ലെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും കുമ്മനം പ്രതികരിച്ചു. മന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ദില്ലിയിലെത്തിയതെന്നാണ് കുമ്മനം രാജശേഖരന്‍റെ പ്രതികരണം.