ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്നും പിന്‍വാങ്ങിയത് കോണ്‍ഗ്രസിനെ പ്രശ്നത്തിലാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

'ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ നേതാവ് വിട്ടുപോയതാണ്. ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് വന്നത് ശരിയാണ്. ആ ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും ഒരു അഭാവം നിലനില്‍ക്കുന്നു'- ഖുര്‍ഷിദ് പറഞ്ഞതായി എ പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അനുയായികള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.