Asianet News MalayalamAsianet News Malayalam

ഒരു ലഡ്ഡു, വില 45 ലക്ഷം രൂപ; ലേലം വിളി നടന്നത് ഹൈദരാബാദിൽ, വേറെയുമുണ്ട് പ്രത്യേകത

ഗണപതി പ്രസാദമെന്ന് ഭക്തർ വിശ്വസിക്കുന്ന ലഡ്ഡു ഇവിടെ ലേലം വിളി‌യിലൂ‌ടെ ഒരു ഭക്തൻ സ്വന്തമാക്കിയത് 45 ലക്ഷം രൂപ‌യ്ക്കാണ്. 12 കിലോ​ഗ്രാം തൂക്കമുള്ള ലഡ്ഡുവാണ് റെക്കോർഡ് വിലയിൽ ലേലം പോയത്. ‌‌‌‌

laddu prasad auction marked record in hyderabad temple
Author
First Published Sep 11, 2022, 9:09 PM IST

ഹൈദരാബാദ്: ​ഗണപതി ക്ഷേത്രങ്ങളിൽ പ്രസാദമാ‌യി ലഡ്ഡു വിതരണം ചെയ്യുന്നത് പതിവാണ്. അങ്ങനെ ഹൈദരാബാദിലെ ക്ഷേത്രത്തിൽ നടന്ന ലഡ്ഡു വിതരണം റെക്കോർഡിട്ടിരിക്കുകയാണ്. ​ഗണപതി പ്രസാദമെന്ന് ഭക്തർ വിശ്വസിക്കുന്ന ലഡ്ഡു ഇവിടെ ലേലം വിളി‌യിലൂ‌ടെ ഒരു ഭക്തൻ സ്വന്തമാക്കിയത് 45 ലക്ഷം രൂപ‌യ്ക്കാണ്. 12 കിലോ​ഗ്രാം തൂക്കമുള്ള ലഡ്ഡുവാണ് റെക്കോർഡ് വിലയിൽ ലേലം പോയത്. ‌‌‌‌

കഴിഞ്ഞദിവസം ബാലാപൂർ ​ഗണപതി ക്ഷേത്രത്തിലെ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് ലേലം പോയത് തന്നെ വലി‌യ വാർത്തയായിരുന്നു. ഇതിനെ‌യും മറിക‌ടന്നാണ് 44,99,999 രൂപയ്ക്ക് ഇന്ന് മരകത ലക്ഷ്മി ​ഗണപതി ഉത്സവത്തിലെ ലഡ്ഡു ലേലം പോയത്. ഹൈദരാബാദിലെയും സെക്കന്തരാബാദിലെ‌യും മാത്രമല്ല തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വില കൂടിയ ലേലമാണിത്. ‌‌​ഗണപതി ക്ഷേത്രങ്ങളിലെ പ്രസാദമാ‌ ലഡ്ഡു ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നും ഇത് ഭാ​ഗ്യവും, ഐശ്വര്യവും ആരോ​ഗ്യവും നൽകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. 

​ഗീതപ്രിയ- വെങ്കട്ട റാവു ദമ്പതികളാണ് 45 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം  ബാലാപൂർ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് കർഷകനും വ്യപാരിയുമായ വി ലക്ഷ്മ റെഡ്ഡിയാണ്. ലേലം വിളിയിലൂടെ ലഭിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 1994ൽ 450 രൂപയ്ക്ക്  കർഷകനായ കോലാൻ മോഹൻ റെഡ്ഡി ലേലം വിളിട്ട് സ്വന്തമാക്കിയതു മുതൽ തുടങ്ങിയതാണ് ഇവി‌ടുത്തെ ലഡ്ഡു ലേലം ചരിത്രം. 

Read Also: ഗേറ്റ് തുറക്കാൻ വൈകി, ഫ്ലാറ്റ് സെക്യൂരിറ്റിയെ മർദ്ദിച്ച് കോളേജ് അധ്യാപിക; അറസ്റ്റ് ചെയ്ത് നോയിഡ പൊലീസ്

നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച മുപ്പത്തിയെട്ടുകാരി അറസ്റ്റിൽ. കോളേജ്  അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. നോയിഡ സെക്ടർ -121 ലെ  ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയപ്പോൾ ഗെയ്റ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്. പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം വീണ്ടും പുറത്ത് വന്ന ഇവ‍ര്‍ സെക്യൂരിറ്റിയോട് തട്ടിക്കയറുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.  (വിശദമാ‌യി വായിക്കാം..)

Read Also: നിരവധി തവണ, വൻതോതിൽ കടത്ത്; കഞ്ചാവ് കടത്തിൽ അച്ഛനും മകനും അറസ്റ്റിലാ‌യ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

 

 
 
 
 

Follow Us:
Download App:
  • android
  • ios