Asianet News MalayalamAsianet News Malayalam

'ലഖിംപൂർ സംഭവം അപലപനീയം'; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് നിർമ്മല സീതാരാമൻ

പാർട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Lakhimpur Kheri violence condemnable Nirmala Sitharaman
Author
Delhi, First Published Oct 13, 2021, 6:32 PM IST

ദില്ലി: ലഖിംപൂർ (lakhimpur) സംഭവം അപലപനീയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (nirmala sitharaman). അന്വേഷണം ശരിയായ ദിശയിൽ നടക്കും
കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു. ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട്  സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം  ആവശ്യപ്പെട്ടു. അതേസമയം ലഖിംപൂര്‍ സംഭവത്തില്‍ ഒരാള്‍ കൂടി കീഴടങ്ങിയതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Also Read: 'ലഖിംപുർഖേരിയിലെ സംഘർഷം ഹിന്ദു-സിഖ് സംഘർഷമെന്ന് വരുത്തിത്തീർക്കാൻ നീക്കം'; വിമർശിച്ച് വരുൺ ഗാന്ധി

ബിജെപി നേതാക്കൾ ഇതുവരെ ഉയർത്തിയ എല്ലാ പ്രതിരോധവും പൊളിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിശ് കുമാർ മിശ്രയുടെ അറസ്റ്റ്. തുടർച്ചയായി കള്ളം പറഞ്ഞ കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള സമ്മർദ്ദം ശക്തമാകുകയാണ്. അമിത് ഷായുടെ പിന്തുണയിലാണ് അജയ് മിശ്ര തുടരുന്നത്. യോഗി ആദിത്യനാഥ് വിഷയം ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രതിപക്ഷ നീക്കം ബ്രാഹ്മണ സമുദായത്തിനെതിരെന്ന് വരുത്താനാണ് ആദിത്യനാഥിന്റെ നീക്കം. അപ്പോഴും അജയ് മിശ്രയുടെ നിലപാടിലും പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നഷകിയതിലും യോഗി ആദിത്യനാഥിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. 

Also Read: ലംഖിപുർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ റിമാൻഡിൽ, അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

Follow Us:
Download App:
  • android
  • ios