ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടത്. എന്നാൽ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിനാൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. 

ദില്ലി:ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. വധശ്രമക്കേസിൽ എംപി മുഹമ്മദ് ഫൈസലിന്‍റെ പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടത്. എന്നാൽ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിനാൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. 

ഇഡിക്ക് മുന്നിൽ ഹാജരാകാതെ കെജ്രിവാൾ, നോട്ടീസ് ബിജെപി നിർദ്ദേശപ്രകാരമെന്ന് ഇഡിക്ക് മറുപടിക്കത്ത്

പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.

ഗവർണ്ണർക്കെതിരെ രണ്ടും കൽപ്പിച്ച്! തെലങ്കാന കേസിലെ സുപ്രീംകോടതി പരാമർശം ആയുധമാക്കാൻ കേരളം

https://www.youtube.com/watch?v=Ko18SgceYX8