Asianet News MalayalamAsianet News Malayalam

രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; നീതി ലഭിക്കുമെന്ന വിശ്വാസം ഉണ്ടെന്നും ഐഷ സുൽത്താന

നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ട്. അഭിഭാഷകനൊപ്പമാണ് താൻ ലക്ഷദ്വീപിലേക്ക് പോകുന്നത്. നാളെ വൈകിട്ട് നാലരക്ക് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും ഐഷ സുൽത്താന പറഞ്ഞു.

lakshadweep nothing anti national has been done aisha sultana said she believes justice will be done
Author
Cochin, First Published Jun 19, 2021, 10:46 AM IST

കൊച്ചി: താൻ രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താന പറഞ്ഞു. നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ട്. 
അഭിഭാഷകനൊപ്പമാണ് താൻ ലക്ഷദ്വീപിലേക്ക് പോകുന്നത്. നാളെ വൈകിട്ട് നാലരക്ക് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും ഐഷ സുൽത്താന പറഞ്ഞു.

കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നീതി പീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്നും താൻ പ്രതീക്ഷിക്കുന്നതായി ഐഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ഐഷ വ്യക്തമാക്കി. 

ഇതിനിടെ ഒരാഴ്ചത്തെ സന്ദർശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റർ  പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് മടങ്ങും. പ്രഫുൽ ഖോഡ പട്ടേലിനെതിരെ ലക്ഷദ്വീപിൽ ഇന്നലെ രാത്രിയിലും പ്രതിഷേധം നടന്നു. സേവ് ലക്ഷദ്വീപ് ഫോറമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി തെളിയിച്ചും പാത്രം കൊട്ടിയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios