ലാലുവും റാബ്രിയും ഉൾപ്പടെ 16 പേർക്കെതിരായാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. 

ദില്ലി : ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കുമെതിരെ സമൻസ്. ദില്ലി സിബിഐ കോടതിയാണ് സമൻസ് അയച്ചത്. മാ‍ർച്ച് പതിനഞ്ചിന് കോടതിയിൽ ഹാജരാകണം. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസിൽ സിബിഐ നേരത്തെ കുറ്റപത്രം നൽകിയികുന്നു. ലാലുവും റാബ്രിയും ഉൾപ്പടെ 16 പേർക്കെതിരായാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. 
Read More : ദില്ലി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി