ഗുഹാവത്തി: ആസാമിൽ പലയിടങ്ങളിലായി നടന്ന മണ്ണിടിച്ചിലുകളിലായി ഇരുപത് പേർ മരിച്ചു. തെക്കൻ ആസാമിലെ മൂന്ന് ജില്ലകളിലാണ് അപകടങ്ങൾ നടന്നത്. നിരവിധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രക്ഷാദൗത്യങ്ങൾ പുരോഗമിക്കുകയാണ്. 

കച്ചാർ ജില്ലയിൽ ഏഴ് പേരും, ഹൈലക്കണ്ടി ജില്ലയിൽ ഏഴ് പേരും, കരിംഗഞ്ചിൽ ആറ് പേരും മരിച്ചുവെന്നാണ് വിവരം. മരിച്ചവരിൽ 11 കുട്ടികളും മൂന്ന് സ്ത്രീകളും ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്.

പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുവാനും അസാം മുഖ്യമന്ത്രി സർബാനന്ദ സോനേവാൾ ഉത്തരവിട്ടു.