Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ കെമിക്കൽ എക്സ്പേർട്ടും

ഡിപ്രഷൻ രോഗികൾക്ക് നൽകുന്ന മരുന്നായ അൽപ്രാസോളം വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

large scale drug bust in karnataka five arrested
Author
Bengaluru, First Published Jun 26, 2021, 9:10 AM IST

ബം​ഗളൂരു: കർണാടകത്തിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ അഞ്ച് പേർ പിടിയിലായി. നിയമവിരുദ്ധമായി അൽപ്രാസോളം ( alprazolam) മരുന്ന് ഉത്പാദിപ്പിച്ച ഫാക്ടറി നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കണ്ടെത്തി.  91.5 കിലോ മയക്കുമരുന്ന് പിടികൂടി. 

ഹൈദരാബാദിൽ ഇതുമായി ബന്ധപ്പെട്ടു നടത്തിയ റെയ്ഡിൽ 62 ലക്ഷം രൂപ പിടിച്ചെടുത്തെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യുറോ അറിയിച്ചു. 
തെലങ്കാന സ്വദേശികളായ കെമിക്കൽ എക്സ്പേർട്ട് ഉൾപ്പടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഡിപ്രഷൻ രോഗികൾക്ക് നൽകുന്ന മരുന്നായ അൽപ്രാസോളം വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

അതേസമയം, കർണാടകത്തിൽ ഇന്ന് 50 കോടി രൂപയുടെ മയക്കുമരുന്നുകൾ കത്തിച്ചു നശിപ്പിക്കും. കർണാടക പൊലീസ് കഴിഞ്ഞ വർഷം പിടികൂടിയ 24000 കിലോ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കളാണ് ലഹരിവിരുദ്ധ ദിനമായ ഇന്ന് നശിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബെംഗളൂരു പൊലീസ് 21 കോടിയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇക്കൊല്ലം ഇതുവരെ 14 കോടിയുടെ മയക്കുമരുന്നുകൾ പിടികൂടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios