Asianet News MalayalamAsianet News Malayalam

ലാവലിൻ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു യു ലളിത് കേസ് തിരിച്ചയച്ചു

ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്. 

lavlin case re assigned to justice nv ramana bench from justice u u laliths bench
Author
Delhi, First Published Aug 31, 2020, 1:38 PM IST

ദില്ലി: ലാവലിൻ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് കേസ് പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. കേസ് എൻ വി രമണയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാനായി മാറ്റിവച്ചു. 

ജസ്റ്റിസുമാരായ യു യു ലളിത്  സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്, പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയിൽ പറയുന്നത്. തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയിൽ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉൾപ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios