വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. 

മുംബൈ: ലീല ഗ്രൂപ്പ് ഉടമയായിരുന്ന ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുടുംബത്തോടൊപ്പം ദീർഘകാലമായി മുംബൈയിൽ താമസിച്ച് വരികയായിരുന്നു. മുംബൈ ജുഹുവിൽ ഉച്ചയ്ക്ക് 12.30ന് സംസ്കാര ചടങ്ങുകള്‍ നടന്നതായി ബന്ധുക്കൾ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona