Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മഹാരാഷ്ട്ര വിധാൻ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗൺസിൽ അറിയപ്പെടുന്നത്. 

legislative council election declared in maharashtra
Author
Mumbai, First Published May 1, 2020, 2:43 PM IST

മുംബൈ: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള കടുത്ത പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മെയ് നാലിന് പുറത്തിറങ്ങും. 

മെയ് 11 വരെ നാമനി‍ർദേശ പത്രികകൾ സമ‍ർപ്പിക്കാം. മെയ് 12-നാണ് നാമനി‍ർദേശ പത്രികയുടെ സൂക്ഷമപരിശോധന. മെയ് 14 വരെ നാമനി‍ർദേശ പത്രികകൾ പിൻവലിക്കാം. മെയ്-21 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അ‍ഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 

മഹാരാഷ്ട്ര വിധാൻ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗൺസിൽ അറിയപ്പെടുന്നത്. ആറ് വർഷമാണ് അം​ഗത്വ കാലാവധി. 78 അം​ഗ സംഭയിൽ  66 പേ‍ർ തെരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവർ സർക്കാർ താത്പര്യപ്രകാരം ​ഗവർണറുടെ നോമിനേഷനിലൂടെയുമാണ് അം​ഗത്വം നേടുക. 

Follow Us:
Download App:
  • android
  • ios