കോടതിക്കുള്ളിൽ പുള്ളിപ്പുലിയിറങ്ങി, ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
അഞ്ച് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഭിഭാഷകർക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവർക്കുമാണ് പരിക്കേറ്റത്.

ദില്ലി : യുപിയിലെ ഗാസിയാബാദ് കോടതിയിൽ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പുള്ളിപ്പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. അഞ്ച് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഭിഭാഷകർക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവർക്കുമാണ് പരിക്കേറ്റത്. കൈയ്ക്കും കണ്ണിനുമടക്കം പരിക്കേറ്റിട്ടുണ്ട്.
ഗാസിയാബാദ് ഉൾപ്പെട്ട എംസിആർ മേഖലയിൽ ചെറിയ കാടുകളുമുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ ഇപ്പോൾ കോടതിക്കകത്തുള്ള ഇരുമ്പ് കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. വനംവകുപ്പ് എത്തിയ ശേഷം മാത്രമാണ് പുലിയെ പിടികൂടാനാകുക. നേരത്തെ 2022 ൽ ഈ പ്രദേശത്തെ ഹൌസിംഗ് കോളനിയിൽ പുള്ളിപ്പുലി ഇറങ്ങിയിരുന്നു.