സംസ്ഥാന വനംവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തില്‍ 3200 പുലികളുണ്ട്. 2016ല്‍ ഇതിന്റെ പകുതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് പുലികളുടെ എണ്ണം അധികമാണെന്ന് മുതിര്‍ന്ന വനം ഉദ്യോഗസ്ഥന്‍ പറയുന്നു. 

അഹമ്മദാബാദ്: സംസ്ഥാനത്ത് പുള്ളിപ്പുലികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വന്ധ്യംകരണത്തിന് അനുമതി തേടുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന വനംവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തില്‍ 3200 പുലികളുണ്ട്. 2016ല്‍ ഇതിന്റെ പകുതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് പുലികളുടെ എണ്ണം അധികമാണെന്ന് മുതിര്‍ന്ന വനം ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ കണക്കെടുപ്പ് നടക്കും. അഞ്ച് വര്‍ഷം മുമ്പ് നടത്തിയ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 1395 പുലികളാണ് ഉള്ളത്.

വരുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ 3200ലേറെ പുലികള്‍ ഉണ്ടായിരിക്കാമെന്നും ഗുജറാത്ത് വനം അധികൃതര്‍ പറയുന്നു. 2020ലാണ് ദേശീയ തലത്തില്‍ വന്യജീവി സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. പുലികളുടെ എണ്ണത്തില്‍ മധ്യപ്രദേശിന് പിന്നില്‍ രണ്ടാമതാണ് ഗുജറാത്തിന്റെ സ്ഥാനമെങ്കിലും എണ്ണം എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പുലികളുടെ കണക്കെടുപ്പ് നടത്താറുള്ളത്.