Asianet News MalayalamAsianet News Malayalam

ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്‍റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍

ഇന്നലെ രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്.ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്

leopard which took three locals life near Mysore  captured lately
Author
First Published Jan 27, 2023, 10:21 AM IST

മൈസൂരു: വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. ഇന്നലെ രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി മരിച്ച ഹൊരലഹള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ മേഖലയിൽ കർണാടക വനംവകുപ്പ് രാത്രി കർഫ്യൂവും ഏ‌ർപ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാൻ 40 ഇൻഫ്രാറെഡ്, തെർമൽ ക്യാമറകൾ സ്ഥാപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പടെ 158 പേരെ നിരീക്ഷണത്തിനായും നിയോഗിച്ചു. ഒടുവിൽ ഇന്നലെ രാത്രി പുലി കെണിയിൽ വീഴുകയായിരുന്നു. 5 വയസ്സുള്ള പുള്ളിപ്പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഈ പുലിയെ പിടികൂടാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. 

 

 

ഇടുക്കിയിലെ കാട്ടാന ശല്യം; കൊലയാളി ആനകളെ പിടികൂടാന്‍ ശുപാര്‍ശ ചെയ്യും, ഉറപ്പ് നല്‍കി വനംവകുപ്പ്

'സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കണം'; ആവശ്യം ശക്തമാക്കി ആനപ്രേമികൾ

 

Follow Us:
Download App:
  • android
  • ios