Asianet News MalayalamAsianet News Malayalam

കൊവിഡ് 19: എ​ട്ട് അ​ടി​വ​രെ ഉ​യ​ര​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍, നോ എൻട്രി ബോർഡ്, കൊറോണയെ നേരിടാൻ ഹൈദരാബാദ്

കൊ​റോ​ണ ഹോ​ട്സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ മ​ല്ലേ​പ്പ​ള്ളി​യി​ലും പു​റ​ത്തു​നി​ന്ന് ആ​ര്‍​ക്കും പ്ര​വേ​ശ​ന​മി​ല്ല. ഇവിടെ ഉള്ളവർക്ക് പു​റ​ത്തേ​ക്കും പോകാൻ അനുവാദമില്ല. 

life inside coronavirus containment zone in hyderabad
Author
Hyderabad, First Published Apr 10, 2020, 11:36 AM IST

ഹൈ​ദ​രാ​ബാ​ദ്: എ​ട്ട് അ​ടി​വ​രെ ഉ​യ​ര​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ നിർമിച്ച് ഒ​രു പ്ര​ദേ​ശ​ത്തെ ആ​കെ ഒ​റ്റ​പ്പെ​ടു​ത്തി കൊ​വി​ഡ് പ്ര​തി​രോ​ധം. ഹൈദരാബാദിലാണ് സംഭവം. റോ​ഡി​ന് കു​റു​കെ ബാ​രി​ക്കേ​ഡു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് കൊ​വി​ഡ് ബാ​ധി​ത പ്രദേശ​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് കൊവി​ഡ് ബാധിത മേഖല, പ്ര​വേ​ശ​ന​മി​ല്ല തുടങ്ങിയ ബാ​ന​റുകളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ ഹോ​ട്സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ മ​ല്ലേ​പ്പ​ള്ളി​യി​ലും പു​റ​ത്തു​നി​ന്ന് ആ​ര്‍​ക്കും പ്ര​വേ​ശ​ന​മി​ല്ല. ഇവിടെ ഉള്ളവർക്ക് പു​റ​ത്തേ​ക്കും പോകാൻ അനുവാദമില്ല. നി​ര​വ​ധി കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ള്ളാണ് പ്ര​ദേ​ശ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്​. നി​ര​വ​ധി ആ​ളു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍‌ അ​ണു​മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ലോ​കേ​ഷ് കു​മാ​ര്‍ പ​റ​യു​ന്നു. ആ​ളു​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ അ​ധി​കാ​രി​ക​ളെ ഉ​ട​ന്‍ അ​റി​യി​ക്കു​മെ​ന്നും ലോ​കേ​ഷ് പ​റ​യു​ന്നു.

"ചി​ല അ​സ​കൗ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. എ​ന്നാ​ല്‍ മ​റ്റ് മാ​ര്‍​ഗ​മി​ല്ല. മ​ല്ലേ​പ്പ​ള്ളി​യി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ല്ലാ പോ​യി​ന്‍റു​ക​ളും ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്" സി​റ്റി​ പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ഞ്ജാ​നി കുമാ​ര്‍‌ പ​റ​യു​ന്നു. പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ള്ള​തോ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തോ ആ​യ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. പാ​ലും മ​രു​ന്നും ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഇ​ത്ത​രം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​മെ​ന്നും ലോ​കേ​ഷ് കു​മാ​ര്‍ അറിയി​ച്ചു.

Follow Us:
Download App:
  • android
  • ios