വെള്ളിയാഴ്ച നടന്ന പൊളിക്കലിൽ അഞ്ചേക്കർ ഭൂമി തിരിച്ചുപിടിച്ചതായും ശനിയാഴ്‌ച പ്രധാന കെട്ടിടം പൊളിച്ചുനീക്കിയതായും അധികൃതർ പറഞ്ഞു.
ദില്ലി: ഛത്തർപൂരിലെ മദ്യവ്യവസായി അന്തരിച്ച പോണ്ടി ഛദ്ദയുടെ (ഗുർദീബ് സിങ്) 400 കോടി രൂപ വിലമതിക്കുന്ന ഫാംഹൗസ് ദില്ലി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ) പൊളിച്ചുനീക്കിയതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് ഫാം ഹൗസ് പൊളിച്ചതെന്ന് ഡിഡിഎ അധികൃതർ പറഞ്ഞു. കൈയേറ്റവും അനധികൃത നിർമ്മാണവും കണ്ടെത്തിയതിനെ തുടർന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുമാണ് ഛത്തർപൂരിൽ ഏകദേശം 10 ഏക്കറോളം വരുന്ന ഏകദേശം 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാം ഹൗസ് പൊളിച്ചുനീക്കിയത്.
വെള്ളിയാഴ്ച നടന്ന പൊളിക്കലിൽ അഞ്ചേക്കർ ഭൂമി തിരിച്ചുപിടിച്ചതായും ശനിയാഴ്‌ച പ്രധാന കെട്ടിടം പൊളിച്ചുനീക്കിയതായും അധികൃതർ പറഞ്ഞു. ദില്ലിയിൽ ജനുവരി 13 നും ജനുവരി 17 നും ഇടയിൽ ഗോകുൽപുരിയിൽ ഏകദേശം നാല് ഏക്കറോളം സ്ഥലത്ത് വാണിജ്യ ഷോറൂമുകൾ ഉൾപ്പെടെയുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പോണ്ടി ഛദ്ദയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
