ബീഡിക്ക് തീകൊളുത്തി തിരിഞ്ഞു നിന്നു, നിമിഷ നേരംകെണ്ട് പ്രദേശമാകെ തീപടര്‍ന്നു, കാര്യം വ്യക്തമായത് സിസിടിവിയിൽ
ഒരാൾ ബീഡി കത്തിച്ച് തീപ്പെട്ടിയുടെ കോല് നിലത്തേക്ക് എറിയുന്നു. ഒഴുകിവന്ന വെള്ളത്തിലേക്ക് കോല് ചെന്ന് പതിക്കുന്നു. പിന്നെ നിമിഷ നേരം കൊണ്ട് അവിടമാകെ തീഗോളമായി മാറുന്നു. സിനിമയിൽ ഒരു രംഗം വിശദീകരിച്ചതല്ല. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിൽ നടന്ന ഒരു സംഭവമാണിത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്തുള്ള നിവരധി കടകൾക്കും വാഹനങ്ങൾക്കും തീപിടിച്ചത് എങ്ങനെയന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാകുന്നത്. നാട്ടുകാര്‍ ഇടെപട്ട് വേഗം തീയണച്ചതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചു. അനന്തപൂർ ജില്ലയിലെ കല്യാണദുർഗം ടൗണിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പെട്രോൾ പമ്പിൽ നിന്ന് ഒരാൾ പ്ലാസ്റ്റിക്ക് പാത്രത്തിൽ അഞ്ച് ലിറ്റര്‍ പെട്രോൾ വാങ്ങിയിരുന്നു. ബൈക്കിൽ പോകുന്നതിനിടെ കൊണ്ടുവന്ന പാത്രം ചോര്‍ന്നൊലിച്ചു. തുര്‍ന്ന് ബൈക്ക് നിരവധി കടകളുള്ള ഒരിടത്ത് സൈഡിൽ പാര്‍ക്ക് ചെയ്യുന്നു. അപ്പോഴും പെട്രോൾ ചോര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. അൽപനേരം പെട്രോൾ ചോര്‍ന്നൊലിച്ച് അതുവഴി ഒഴുകി പോകുന്ന വെള്ളത്തിലേക്കും പടര്‍ന്നു.
ദൃശ്യങ്ങളിൽ കാണുന്നത് പോലെ, രണ്ട് പേർ ഒരു കടയ്ക്ക് സമീപം നിന്ന് സംസാരിക്കുന്നു. പെട്രോൾ ചോര്‍ന്നൊലിച്ച ബൈക്കിന് സമീപമായിരുന്നു ഇവര്‍ നിന്നിരുന്നത്. ഒരാൾ ബീഡി കത്തിച്ച് തീപ്പെട്ടി കോല് റോഡിലേക്കെറിഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. അപ്രതീക്ഷിതമായി തീപടര്‍ന്നതോടെ ബീഡി വലിച്ചയാളടക്കം ഓടി മാറി. സമീപത്തുള്ള ബൈക്കിലേക്ക് തീ പടര്‍ന്നു. ഈ ബൈക്ക് വലിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും തീ പിടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങൾക്കും കടകൾക്കും തീപിടിത്തത്തിൽ നാശങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
