രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്

ദില്ലി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കശ്മീരിൽ നിന്ന് കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 

നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്. വൻതോതിലുള്ള ഉപയോഗം ഈ മേഖലകളിൽ നിലവിലുള്ളതുകൊണ്ട് തന്നെ ഈ കണ്ടെത്തലോടെ രാജ്യത്തിന്‌ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇവി ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുതി വാഹനരംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

Read more: ഭൂരിഭാഗം വണ്ടിക്കമ്പനികളും കേന്ദ്രത്തിന് കയ്യടിക്കുന്നു, ചിലര്‍ മാത്രം മുഖം വീര്‍പ്പിക്കുന്നു!

ലിഥിയം ബാറ്ററികള്‍ എവിടെ നിന്ന് വരുന്നു? കൊബാള്‍ട്ട്‌ ഖനികളെ കുറിച്ച് 

വില കൂടിയ ഐ ഫോണും ലാപ് ടോപ്പുകളും ടെസ്ല കാറുകളും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന്? പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാനായി പെട്രോളിയും ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപേക്ഷിക്കാനും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാനും തീരുമാനിക്കുമ്പോള്‍, എവിടെ നിന്നാണ് ഇലക്ട്രിക്ക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് അവശ്യമായ അടിസ്ഥാന മൂലകങ്ങള്‍ ലഭിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ടെസ്‌ല എന്നിവയുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത്തരം ചോദ്യങ്ങളില്‍ എന്നെങ്കിലും നിങ്ങളുടെ മനസില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെല്ലാം മറുപടി പറയുന്ന ഒരു പുസ്തകം പ്രസിദ്ധികരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇന്ത്യൻ മാതാപിതാക്കളുടെ മകനായ സിദ്ധാര്‍ത്ഥ കാരയുടെ 'കൊബാള്‍ട്ട്‌ റെഡ്' എന്ന പുസ്തകം. 

ധാര്‍മ്മികമായാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന വന്‍ കിടകമ്പനികളുടെ വിപണി വാക്യം. എന്നാല്‍, ആ വാക്കുകളില്‍ എത്ര ശതമാനം സത്യസന്ധതയുണ്ടെന്ന് അന്വേഷിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളിലേക്ക് എത്തിക്കുമെന്ന് സിദ്ധാര്‍ത്ഥ് കാര പറയുന്നു. അത്തരം അന്വേഷണങ്ങള്‍ എത്തി നില്‍ക്കുക ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊബാള്‍ട്ട് (Cobalt) ഖനികളിലായിരിക്കും...Read more....