മുസാഫര്‍പൂര്‍: മോട്ടോര്‍ വാഹന പിഴ പുതുക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കര്‍ശനമായി പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ രൂക്ഷമായാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. അത്തരത്തില്‍ പ്രതിഷേധ ചൂടറിഞ്ഞിരിക്കുകയാണ് മുസാഫര്‍പൂരിലെ പൊലീസുകാര്‍. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുന്നത് വരെയെത്തി രംഗങ്ങള്‍. ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പൊലീസുകാര്‍ പറയുന്നതൊന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് സ്ഥലം വിട്ടു.

"