കാമുകിയെ കാണാന്‍ യുവാവ് അവളുടെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടികൂടി തല മുണ്ഡനം ചെയ്തത്.
ഭുവനേശ്വര്‍: ഒഡിഷയില്‍ ആള്‍ക്കൂട്ടം യുവാവിന്‍റെയും യുവതിയുടെയും തല മുണ്ഡനം ചെയ്തു. കാമുകിയെ കാണാന്‍ യുവാവ് അവളുടെ വീട്ടിലെത്തിയപ്പോഴാണ് ഒരുസംഘം ഇരുവരെയും പിടികൂടി തല മുണ്ഡനം ചെയ്തത്. ഒഡിഷയിലെ മണ്ഡ്വയിലാണ് സംഭവം.
മെയ് 22ന് നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെയും യുവാവിന്‍റെയും തല മുണ്ഡനം ചെയ്ത എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഓഫീസര്‍ നാരായണ്‍ നായക് പറഞ്ഞു.
Scroll to load tweet…
