ദില്ലി: ലോക്ക് ഡൗൺ കാലത്തെ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് പൊലീസ് നടപടിയിൽ മരിച്ച 15 പേരുടെ കേസിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. എട്ട് സംസ്ഥാനങ്ങളോട് റിപ്പോർട്ട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. 

ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്‌, കർണാടക, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളോട് ആണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. മനുഷ്യാവകാശ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനായ കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ്  ഇനീഷ്യേറ്റിവ് എന്ന സംഘടനയുടെ പരാതിയിൽ ആണ് നടപടി.