ദില്ലി: മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷക്ക് വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ  നിയന്ത്രിക്കാം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ കോടിക്കണക്കിന് ജോലി നഷ്ടവും ചെറുകിട മേഖലയുടെ തകര്‍ച്ചയുമായിരുന്നു ഫലം. നിലവിലെ സാഹചര്യത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍  ന്യായ് പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.