പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ദില്ലിയിൽ അമിത് ഷായുമായും ജെപി നദ്ദയുമായും കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. നാളെ ദില്ലിയിൽ നടക്കുന്ന മുന്നണിയോഗത്തിലും ചിരാഗ് പാസ്വാൻ പങ്കെടുക്കും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി ബിജെപിയും മുന്നോട്ട് പോവുന്നത്.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തന്ത്രങ്ങളൊരുക്കാൻ ബിജെപിയും. കൂടുതൽ പാർട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കരുത്തേകി ലോക് ജനശക്തി പാർട്ടി വീണ്ടും എൻഡിഎയിൽ ചേർന്നുിരിക്കുകയാണ്. പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ദില്ലിയിൽ അമിത് ഷായുമായും ജെപി നദ്ദയുമായും കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. നാളെ ദില്ലിയിൽ നടക്കുന്ന മുന്നണിയോഗത്തിലും ചിരാഗ് പാസ്വാൻ പങ്കെടുക്കും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി ബിജെപിയും മുന്നോട്ട് പോവുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് നാളെ എന്‍ഡിഎ യോഗം നടക്കുന്നത്. ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. മോദിയുടെ വികസന അജണ്ടകളിൽ എല്ലാ പാർട്ടികൾക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാർട്ടികൾ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും നദ്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കപ്പടുന്നുവെന്ന വിമർശനം നദ്ദ പൂർണമായും തള്ളി. കേന്ദ്ര ഏജൻസികൾ സ്വതന്ത്രരാണ്. ഇത് ജനാധിപത്യ രാജ്യമാണ്. പ്രതിപക്ഷം ഇരവാദമാണ് ഉന്നയിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസ് തെറ്റായ കേസാണോ എന്ന ചോദ്യമുയർത്തിയ അദ്ദേഹം, കോടതി തെറ്റായ കേസാണെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
സിപിഎം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനം അല്ല, സമസ്തയുടെ തീരുമാനം; ബഹാഉദ്ദീൻ മുഹമ്മദ് നദവി
38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. അകറ്റി നിര്‍ത്തിയിരുന്ന പല കക്ഷികളേയും ദേശീയ അധ്യക്ഷന്‍ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ ആത്മവിശ്വാസം അതിര് കടന്നതോടെ എന്‍ഡിഎ ഏറെക്കുറെ ശിഥിലമായിരുന്നു. പാറ്റ്ന യോഗത്തെ പ്രതിപക്ഷനാടകമെന്നും, ഫോട്ടോ സെഷന്‍ എന്നുമൊക്കെ പരിഹസിച്ച് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ഐക്യനിരയില്‍ കക്ഷികളുടെ എണ്ണം കൂടി തുടങ്ങിയതോടെ കളികാര്യമാകുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞു.
