മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർ‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർ‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറിലും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ത്ഥിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്