ദിവസവും നൂറുകണക്കിനാളുകളാണ് കടത്തുവള്ളങ്ങളില്‍ അപകടകരമായി ബ്രഹ്മപുത്ര മുറിച്ചുകടന്നിരുന്നത്
ഗുവാഹത്തി: രാജ്യത്തെ നീളം കൂടിയ റിവര്‍ റോപ്പ് വേ അസമിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 56 കോടി രൂപ ചെലവിൽ 11 വർഷം കൊണ്ട് ആണ് പദ്ധതി പൂർത്തിയാക്കിത്. ബ്രഹ്മപുത്ര നദികരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ്പ് വേക്ക് രണ്ട് കിലോമീറ്ററോളം നീളം ഉണ്ട്. ഒരേസമയം മുപ്പതിലധികം പേർക്ക് യാത്ര ചെയ്യാൻ ആകുന്ന പുതിയ സംവിധാനം പ്രദേശത്ത് കൂടുതൽ വികസന സാധ്യതകൾ തുറക്കും എന്ന് സർക്കാർ പറയുന്നു.
ധനകാര്യ- പിഡബ്ല്യുഡി വകുപ്പ് മന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മയാണ് റോപ്പ് വേ ഉദ്ഘാടനം ചെയ്തത്. വികസനകാര്യ മന്ത്രി സിദ്ധാര്‍ഥ ഭട്ടാചാര്യയും സന്നിഹിതനായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിവര്‍ റോപ്പ് വേ അസമിലാണെന്നത് അഭിമാനം നല്‍കുന്നു എന്നാണ് ഉദ്ഘാടന ശേഷം ബിശ്വ ശര്‍മ്മയുടെ പ്രതികരണം. അസമിലെ ആദ്യ റോപ്പ് വേ കൂടിയാണിത്.
ദിവസവും നൂറുകണക്കിനാളുകളാണ് കടത്തുവള്ളങ്ങളില്‍ അപകടകരമായി ബ്രഹ്മപുത്ര മുറിച്ചുകടന്നിരുന്നത്. നദിയിലെ ജലം അപകടകരമായ തോതില്‍ ഉയരുമ്പോഴുണ്ടാകുന്ന തടസവും യാത്രാസമയവും കുറയ്‌ക്കാന്‍ പുതിയ റോപ്പ് വേയിലൂടെ കഴിയും. മണിക്കൂറില്‍ 250 പേര്‍ക്ക് പുതിയ സംവിധാനം വഴി യാത്ര ചെയ്യാം. ഒരേസമയം 30 പേര്‍ക്ക് യാത്ര ചെയ്യാനാകുമെങ്കിലും കൊവിഡ് 19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ എണ്ണം 15 ആയി നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.
ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അവനെത്തി, മൂന്നാറിലെ തെരുവില്‍ അലഞ്ഞ് പടയപ്പ

