ഇറച്ചിക്കോഴികളുമായെത്തിയ ലോറി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടതിനായിരുന്നു മര്‍ദനം. ഇവരെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
മുംബൈ: ശിവസേന നേതാവിന്‍റെ നേതൃത്വത്തില്‍ ലോറി ജീവനക്കാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചിക്കോഴികളുമായെത്തിയ ചരക്ക് ലോറി ജീവനക്കാരെ മര്‍ദിച്ചത്. മുംബൈയിലെ മഹിമിയിലായിരുന്നു സംഭവം.
ഇറച്ചിക്കോഴികളുമായെത്തിയ ലോറി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടതിനായിരുന്നു മര്‍ദനം. ഇവരെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് പ്രദേശവാസികള്‍ക്ക് ശല്യമായതിനാലാണ് ജീവനക്കാരോട് മോശമായി പെരുമാറിയതെന്ന് മിലിന്ദ് വൈദ്യ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ ആളുകളെ മര്‍ദിക്കുന്ന മൂന്നാമത്തെ സംഭവമാണ് അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നത്. മധ്യപ്രദേശിലെ ബിജെപി നേതാവ് കൈലാഷ് വിജയ വര്‍ഗിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയവര്‍ഗിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നതും മഹാരാഷ്ട്ര കങ്കാവാലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണയും അനുയായികളും സര്‍ക്കാര്‍ എന്‍ജീനയറുടെ മേല്‍ ചെളി ഒഴിച്ചതും വന്‍ വിവാദമായിരുന്നു.
