പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദില്ലി: ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് നിയമനം.കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാകിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈ മാസം മുപ്പതിന് ദ്വിവേദിയും വിരമിക്കേണ്ടതാണ് .എന്നാൽ ജനറൽ പദവി ലഭിക്കുന്നതോടെ രണ്ട് വർഷം കൂടി സേവനം അനുഷ്ഠിക്കാം.

YouTube video player