കാലികളിൽ ചർമമുഴ രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കന്നുകാലികളെ പ്രധാനകരയിൽ നിന്ന് ദ്വീപിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞിട്ടുണ്ട്.
കവരത്തി: ലക്ഷദ്വീപിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തൽക്കാലത്തേക്ക് തടഞ്ഞ് അഡ്മിനിസ്ടേഷന്‍റെ ഉത്തരവ്. കാലികളിൽ ചർമമുഴ രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കന്നുകാലികളെ പ്രധാനകരയിൽ നിന്ന് ദ്വീപിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച കാലികളെ മാറ്റിപ്പാർപ്പിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. കവരത്തി, ആന്ത്രോത്ത്, കടമത്ത് അടക്കം വിവിധ ദ്വീപുകളിൽ കന്നുകാലികളിൽ രോഗബാധ കണ്ടെത്തിയിരുന്നു. ലക്ഷദ്വീപ് മൃഗസംരക്ഷണവകുപ്പ് എല്ലാ ദ്വീപിലേക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
