ദില്ലി: എൻഡിഎ നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ദില്ലിയിൽ അത്താഴ വിരുന്നൊരുക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള ബിജെപി സഖ്യ കക്ഷി നേതാക്കള്‍ പങ്കെടുത്തേക്കും.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇതിനിടെയുണ്ടാകും. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ വിരുന്ന്. കേന്ദ്രമന്ത്രിമാര്‍ തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.