അമ്മ ക്യാന്‍റീനുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡിഎംകെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരെ പാര്‍ട്ടി നല്‍കിയ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട്ടില്‍ അമ്മ ക്യാന്‍റീനുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍. അമ്മ ക്യാന്‍റീനുകള്‍ അടിച്ച് തകര്‍ക്കുകയും ക്യാന്‍റീനുകളിലെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം മാറ്റി എം കെ സ്റ്റാലിന്‍റെ ചിത്രം സ്ഥാപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അമ്മ ക്യാന്‍റീനുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡിഎംകെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഇവര്‍ക്കെതിരെ പാര്‍ട്ടി നല്‍കിയ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കപ്പെട്ട ക്യാന്‍റീനുകളിലെ ഫ്ലക്സ് ബോര്‍ഡുകള്‍ പഴയതുപോലെ പുസ്ഥാപിച്ചുവെന്നും ഡിഎംകെ നേതാവും ചെന്നൈ മുന്‍ മേയറുമായ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമിച്ചവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അമ്മ ക്യാൻറീനുകൾക്ക് നേരെയുണ്ടായ വ്യാപക ആക്രമണത്തില്‍ ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു.

അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു. അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉൾപ്പടെയാണ് നശിപ്പിച്ചത്. ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിന്‍റെ ചിത്രം പതിച്ചു. ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗണ്‍ കാലത്ത് സൗജന്യമായും ജനങ്ങള്‍ക്ക് നല്‍കിയരുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ സ്ഥാപനമാണ് അമ്മ ക്യാന്‍റീനുകള്‍. 2013 ഫെബ്രുവരിയിലാണ് അമ്മ ക്യാന്‍റീനുകള്‍ തമിഴ്നാട്ടില്‍ ആരംഭിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona