ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു
ദില്ലി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി- സിവോട്ടർ പ്രവചനം. കോണ്‍ഗ്രസ് 108 - 120 സീറ്റ് നേടുമെന്നും ബിജെപി 106-118 വരെ സീറ്റ് നേടുമെന്നുമാണ് പ്രവചനം. ബിഎസ്പിക്ക് പരമാവധി നാല് സീറ്റ് വരെ കിട്ടും. മറ്റ് പാർട്ടികൾക്കും പരമാവധി നാല് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ട്. ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
