ചെന്നൈ:  മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. സെപ്തംബർ 30ന് കോടതിക്കുള്ളിൽ പലയിടത്തായി സ്ഫോടനം നടത്തുമെന്ന് കത്തിൽ പറയുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിംഗ് നാഗ്പാൽ എന്നയാളുടെ പേരിലാണ് കത്ത് ഹൈക്കോടതി റജിസ്ട്രാർക്ക് ലഭിച്ചത്. താനും മകനും ചേർന്ന് സ്ഫോടനം നടത്തുമെന്നാണ് ഇയാൾ കത്തിൽ അവകാശപ്പെടുന്നത്. ദില്ലിയില്‍ നിന്ന് വന്ന കത്തിന്‍റെ  ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.