Asianet News MalayalamAsianet News Malayalam

തൂത്തുക്കുടി വെടിവെയ്പ്പിൽ തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി

സംഭവം നടന്ന് മൂന്ന് വർഷമായിട്ടും ഒരാൾക്കെതിരെ പോലും നടപടിയില്ലാത്തത് ന്യായീകരിക്കാനാകാത്തതാണെന്ന് കോടതി വിമർശിച്ചു. മനുഷ്യാവകാശ കമ്മിഷൻ്റേത് രഹസ്യ റിപ്പോർട്ട് ആണോ എന്ന് കോടതി ചോദിച്ചു.

madras high court criticizes tamil nadu government and human rights commission over thoothukudi shooting
Author
Chennai, First Published Jun 25, 2021, 5:18 PM IST

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും ഒരാൾക്കെതിരെ പോലും നടപടിയില്ലാത്തത് ന്യായീകരിക്കാനാകാത്തതാണെന്ന് കോടതി വിമർശിച്ചു.

മനുഷ്യാവകാശ കമ്മിഷൻ്റേത് രഹസ്യ റിപ്പോർട്ട് ആണോ എന്ന് കോടതി ചോദിച്ചു. കമ്മീഷൻ്റെ കണ്ടെത്തൽ പരസ്യപ്പെടുത്താത് എന്തുകൊണ്ടാണ്. മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ എന്നും കോടതി ചോദിച്ചു. അന്വേഷണ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

2018 മെയ് 22 നാണ് തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ കേന്ദ്രത്തിന് എതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെച്ചത്. 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios