2011ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നത്. ഉപവരണാധികാരിയെ മർദിച്ചെന്നാണ് കേസ്.
ദില്ലി: തഹസിൽദാറെ മർദിച്ച കേസില്‍ മുൻ കേന്ദ്രമന്ത്രി എം. കെ. അഴഗിരിയെ വെറുതെ വിട്ടു. മധുര കോടതിയാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഴഗിരിക്കൊപ്പം 16 ഡിഎംകെ പ്രവർത്തകരെയും വെറുതെവിട്ടു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നത്. ഉപവരണാധികാരിയെ മർദിച്ചെന്നാണ് കേസ്. ക്ഷേത്രത്തിൽ അഴഗിരി യോഗം വിളിച്ചത് അറിഞ്ഞു എത്തിയതായിരുന്നു ഉപവരണാധികാരി.
