Asianet News MalayalamAsianet News Malayalam

കള്ളപ്പണക്കേസ്: മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് റിമാന്റിൽ

ദേ​ശ്മു​ഖി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഞ്ജീ​വ് പ​ല​ന്ദെ, ദേ​ശ്മു​ഖി​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കു​ന്ദ​ൻ ഷി​ൻ​ഡെ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു

Maha former home minister of Maharashtra Anil Deshmukh to 14-day Judicial custody
Author
Mumbai, First Published Nov 7, 2021, 12:03 AM IST

മും​ബൈ: മും​ബൈ​യി​ലെ ബാ​റു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും നി​ന്നാ​യി അ​ന​ധി​കൃ​ത​മാ​യി 4.70 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തെ​ന്ന കേ​സി​ൽ മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഒ​ൻ​പ​ത് ദി​വ​സം കൂ​ടി ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം ത​ള്ളി​യാ​ണ് അ​നി​ലി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യ​ൽ വി​ട്ട​ത്.

പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് അ​നി​ൽ ദേ​ശ്മു​ഖ് അ​റ​സ്റ്റി​ലാ​യ​ത്. പി​രി​ച്ചെ​ടു​ത്ത പ​ണം ദേ​ശ്മു​ഖി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ഗ്പു​രി​ലെ ശ്രീ​സാ​യി ശ​ക്തി സ​ൻ​സ്ഥ എ​ന്ന വി​ദ്യാ​ഭ്യാ​സ ട്ര​സ്റ്റി​ൽ നി​ക്ഷേ​പി​ച്ച​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

 ദേ​ശ്മു​ഖി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഞ്ജീ​വ് പ​ല​ന്ദെ, ദേ​ശ്മു​ഖി​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കു​ന്ദ​ൻ ഷി​ൻ​ഡെ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​ച്ചി​ൻ വാ​സി​നെ​യാ​ണ് പ​ണം പി​രി​ക്കാ​ൻ ദേ​ശ്മു​ഖ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ദേ​ശ്മു​ഖ് ത​ള്ളി​ക്ക​ള​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നു​ണ​പ​റ​യു​ക​യാ​ണെ​ന്നാ​യി​രു​ന്നു ദേ​ശ്മു​ഖ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്. സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Follow Us:
Download App:
  • android
  • ios