ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന തമിഴ്നാട്ടിലെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗം അടച്ചത്. ഒക്ടോബര്‍ 11 മുതല്‍ എട്ടുമുതല്‍ 13 വരെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അഞ്ച് രഥക്ഷേത്ര സമുച്ചയങ്ങളാണ് മഹാബലിപുരത്തെ പ്രധാന ആകര്‍ഷണം. ബംഗാള്‍ കടല്‍ തീരത്തെ ഗുഹാക്ഷേത്രങ്ങളും മഹാബലി പുരത്തെ ആകര്‍ഷണമാണ്. യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്മാരകങ്ങളാണ് മഹാബലിപുരം. പ്രധാനപ്പെട്ട് മൂന്ന് ചരിത്ര സ്മാരകങ്ങളും ഇരുവരും ഒരുമിച്ച് സന്ദര്‍ശിക്കും. 
രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി 500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും നഗരത്തിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു.