Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണില്‍ വിവാഹം; ദമ്പതികളെ അനുഗ്രഹിക്കാന്‍ വീടിന് മുന്നില്‍ പൊലീസ് വണ്ടിയെത്തി, ഒപ്പം ബോളിവുഡ് ഗാനവും

രണ്ട് മിനുട്ടോളമുള്ള വീഡിയോയില്‍ നവദമ്പതികളെ ലൗഡ്സ്പീക്കറിലൂടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വരവേല്‍ക്കുന്നത്. ഒരു കൂട്ടം പൊലീസുകാര്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്.

Maharashtra Couple get warm welcome from nashik cop
Author
Nashik, First Published May 4, 2020, 11:23 AM IST

ദില്ലി:  ലോക്ക്ഡൗണില്‍ കുടുങ്ങി നിരവധിപേരുടെ ജോലിയും ജീവിതതും പാതി വഴിയിലായിരിക്കുകയാണ്. ദുഃഖകരമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ എന്നാല്‍ സന്തോഷിക്കാനുള്ള ചില വകകളും സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ വച്ച് വിവാഹം നടത്തിയ ദമ്പതികള്‍ക്ക് നാഷിക്കിലെ പൊലീസുകാര്‍ നല്‍കിയ വരവേല്‍പ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. 

രണ്ട് മിനുട്ടോളമുള്ള വീഡിയോയില്‍ നവദമ്പതികളെ ലൗഡ്സ്പീക്കറിലൂടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വരവേല്‍ക്കുന്നത്. ഒരു കൂട്ടം പൊലീസുകാര്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്. ദമ്പതികള്‍ തങ്ങളുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് ഇതെല്ലാം കാണുന്നുമുണ്ട്. ഒരു ബോളിവുഡ് ഗാനത്തിന് പൊലീസുകാര്‍ കയ്യടിക്കുന്നതും വീഡിയോയില്‍ വ്യക്തം. സമീപവാസികളില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. 

വീട്ടിനുള്ളില്‍ വച്ച് വിവാഹിതരായ ഈ ദമ്പതികളെ ആശംസിക്കാനാണ് ഇത്തരമൊരു പരിപാടിയെന്നും ഇതാണ് നാഷിക്കിലെ പൊലീസിന്‍റെ സ്റ്റൈലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ''ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ ലംഘിക്കാതെ വീട്ടില്‍ വച്ചുതന്നെ വിവാഹം കഴിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചു. അതുകൊണ്ട് നാഷിക് പൊലീസ് അവരുടേതായ രീതിയില്‍ ആ ദമ്പതികളെ ആശംസ അറിയിച്ചു.''

Follow Us:
Download App:
  • android
  • ios