Asianet News MalayalamAsianet News Malayalam

അഴിമതിക്കേസ്: മഹാരാഷ്ട്ര് മുന്‍ ആഭ്യന്തര മന്ത്രി ഒളിവില്‍, മകനെ ഇഡി വിളിപ്പിച്ചു

ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളില്‍ നിന്ന് വാങ്ങിയ 4 കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകള്‍ ലഭിച്ചു.
 

Maharashtra Ex home minister absconds, son summoned by ED
Author
Mumbai, First Published Jul 5, 2021, 9:49 AM IST

മുംബൈ: മദ്യശാലകളില്‍നിന്നും പബ്ബുകളില്‍നിന്നും കോടിക്കണക്കിന് രൂപ പണപ്പിരിവ് നടത്തിയ കേസില്‍ ഇഡി അന്വേഷണത്തോട് സഹകരിക്കാതെ മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിയ മന്ത്രി ദില്ലിയിലെ ഒളിത്താവളത്തിലെന്നാണ് ഒടുവിലെ സൂചന. ഇതിനിടെ അനില്‍ ദേശ്മുഖിന്റെ മകനെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളില്‍ നിന്ന് വാങ്ങിയ 4 കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകള്‍ ലഭിച്ചു. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകള്‍ ദുരൂഹമായും തുടരുന്നു. ഇതിനെല്ലാം സഹായിച്ച മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും ഓഫീസ് അസിസ്റ്റന്റിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ട് തവണയും ചോദ്യം ചെയ്യലിന് മുങ്ങിയ മന്ത്രിയെ തേടി ഇഡി ഉദ്യോഗസ്ഥര്‍ മുംബൈയിലെ വസതികളില്‍ കഴിഞ്ഞ ദിവസവും പോയെങ്കിലും മന്ത്രി മുങ്ങിയെന്നാണ് മനസിലായത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. ദില്ലിയില്‍ ഒളിവില്‍ നിന്ന് നിയമസഹായം തേടുകയാണെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ചോദ്യം ചെയലിന് ഹാജാരാകാനാണ് ഒടുവിലെ നോട്ടീസ്. അനില്‍ ദേശ്മുഖിന്റെ മകന്‍ ഹൃശികേശിനോട് ബുധനാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അറസ്റ്റിനും സാധ്യതയുണ്ട്. അങ്ങനെ വന്നാണ് മന്ത്രി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. അതേസമയം തനിക്കെതിരെ ഇതേ കേസിലുള്ള സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അനില്‍ ദേശ്മുഖിന്റെ ഹര്‍ജി ബോബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മന്ത്രിയായിരിക്കേ കേസെടുക്കും മുന്‍പ് സര്‍ക്കാരിന്റെ അനുവാദം തേടിയില്ലെന്നാണ് വാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios