Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ മറ്റന്നാള്‍ വിശ്വാസ വോട്ടെടുപ്പ്; ഏകനാഥ് ഷിൻഡേ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം

ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും സത്യപ്രതിജ്ഞ ചെയ്തു.

maharashtra floor test for eknath shinde on saturday
Author
Mumbai, First Published Jun 30, 2022, 9:30 PM IST

മുംബൈ: മഹാരാഷ്ട്രയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കും. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം, ഷിൻഡേ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായത് അത്ഭുതപ്പെടുത്തി. ശിവസേനയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.

Also Read: ബ്രൂവറിയിൽ ജോലി ചെയ്ത, ഓട്ടോ ഓടിച്ചിരുന്ന താനെവാല ഇനി 'മഹാ മുഖ്യമന്ത്രി' ? ആരാണ് ഏകനാഥ് ഷിൻഡെ?

ആരാണ് ഏകനാഥ് ഷിൻഡെ?

രാഷ്ട്രീയ മണ്ഡലമായ താനെയിലേക്ക് എത്തുന്നതിന് മുന്‍പ് ജീവിതപരിസരങ്ങളി ല്‍ഓട്ടോ ഡ്രൈവറായിരുന്നു ഷിന്‍ഡേ. സാധാരണ കുടുംബം. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍മാ സത്തിലാണ് ഏക്നാഥ് ഷിന്‍ഡേയുടെ രണ്ട് മക്കള്‍ ബോട്ടപകടത്തില്‍ മരിക്കുന്നത്. മാനസികമായി തകര്‍ന്ന അദ്ദേഹം പതിയെയാണ് കരളുറപ്പുള്ള രാഷ്ട്രീയക്കാരനായി മറിയത്. 33 മത്തെ വയസില്‍ മുനിസിപ്പല്‍ കോര്‍പറേഷനംഗമായി പാര്‍ലെന്‍ററി രാഷ്ട്രീയത്തിന്‍റെ ഭാഗമായി. കാല്‍നൂറ്റണാണ്ട് തികയ്ക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കപ്പെടുന്നത്. ബാല്‍ താക്കറയ്ക്ക് ശേഷം ഉദ്ദവിന് പോലും സാധിക്കാതെ പോയ ശിവ സൈനിക നേതൃത്വമാണ് ഏക്നാഥ് ഷിന്‍ഡേയുടെ രാഷ്ട്രീയ മൂലധനം. പ്രതിസന്ധികളില്‍നിന്ന് തിരിച്ചുകയറാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനുമുള്ള രാഷ്ട്രീയ ബുദ്ധിയാണ് ഷിന്‍ഡേയുടെ കൈമുതല്‍.

2004 മുതല്‍ തുടര്‍ച്ചയായി നാലുവട്ടം മഹാരാഷ്ട്ര നിയമസഭയിലേക്ക് ജയിച്ചെത്തി. 2014 ല്‍ പ്രതിപക്ഷനേതാവ്. തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രി. 2019 ല്‍ ആരോഗ്യമന്ത്രി. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നഗരവികസന മന്ത്രി. അവിടെ നിന്നാണ് അപ്രതീക്ഷിത നീക്കത്തോടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള ഓടിക്കയറ്റം. ഷിന്‍ഡേയുടെ മറ്റൊരു മകന്‍ ശ്രീകാന്ത് ഷിന്‍ഡേ പാര്‍ലമെന്റ് അംഗമാണ്. സഹോദരന്‍ പ്രകാശ് ഷിന്‍ഡേ കൗണ്‍സിലറും. ഞങ്ങള്‍ബാല്‍താക്കറയുടെ അടിയുറച്ച ശിവസൈനികരാണ്. അധികാരത്തിനായി ഒരിക്കലും ചതിക്കില്ല. ഒരു പറ്റം എംഎല്‍എമാരുമായി അപ്രത്യക്ഷമായതിന് ശേഷം ഷിന്‍ഡെയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. അധികാരത്തിനായി ചതിക്കില്ലെന്ന് പ്രഖ്യാപിച്ച ഷിന്‍ഡേയാണ് ഉദ്ദവിനെ നിഷ്പ്രഭനാക്കി ഇന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Follow Us:
Download App:
  • android
  • ios