Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേട് : എകെ ആന്‍റണി

  • ബിജെപിക്ക് ചരിത്രത്തിലില്ലാത്ത നാണക്കേട് 
  • മോദിക്കും അമിത്ഷായ്ക്കും ആര്‍എസ്എസിനും തിരിച്ചടി 
  • കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്ന് എകെ ആന്‍റണി
maharashtra politics A. K. Antony response
Author
Delhi, First Published Nov 26, 2019, 3:18 PM IST

ദില്ലി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബിജെപിക്ക് ഉണ്ടായത് ചരിത്രത്തിലില്ലാത്ത നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് എകെ ആന്‍റണി. കൂടുതൽ നാണക്കേടിന് നിൽക്കാതെ രാജി വച്ച് പോകുന്നതാണ് നല്ലത്. നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്ര സംഭവം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നാണക്കേടാണ് എന്നതിന് അപ്പുറം വലിയ തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഉണ്ടാകുമെന്നും എകെ ആന്‍റണി പറ‍ഞ്ഞു. പാര്‍ലമെന്‍റിൽ തുടങ്ങി വച്ച പ്രക്ഷോഭവുമായി കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് പോകും. 

കൂടുതൽ നാണക്കേട് ഉണ്ടാക്കാതെ പുറത്ത് പോകുകയാണ് മഹാരാഷ്ട്രയിലെ ബിജെപിക്ക് നല്ലതെന്നും എകെ ആന്‍റണി പറഞ്ഞു. മുബൈയിൽ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും എകെ ആന്‍റണി പ്രതികരിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എകെ ആന്‍റണിയുടെ പ്രതികരണം: 

"

Follow Us:
Download App:
  • android
  • ios