ഉത്തർപ്രദേശിലെ ജലോനിലുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്

ലഖ്‌നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണൽ എസ്പി അവധേശ് കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…